ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 960 വിദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തി. ഇതില്‍ ഭൂരിഭാഗം പേരും ഇന്തൊനീഷ്യ, ബംഗ്ലദേശ്, കിര്‍ഗിസ്ഥാന്‍, തായ്‌ലന്‍ഡ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വിനോദസഞ്ചാര വീസയിലെത്തി മതസമ്മേളനത്തില്‍ പങ്കെടുത്തുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കഴിഞ്ഞ മാസം നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 295 പേരിലാണ് കോവിഡ് പരിശോധന പോസിറ്റീവായത്.
അതേസമയം 2015 മുതല്‍ ഇന്ത്യയില്‍ വിനോദസഞ്ചാര വീസയിലെത്തി തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 42,000 വിദേശികളെ ഇതുവരെ ഇത്തരത്തില്‍ കരിമ്പട്ടികയില്‍പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.
Post Your Comments