ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കൊറോണ വൈറസ് ട്രാക്കർ ആപ്ലിക്കേഷൻ ഒറ്റദിവസം കൊണ്ട് ഡൗൺലോഡ് ചെയ്തത് 10 ലക്ഷത്തിലധികം ആളുകൾ. ആരോഗ്യ സേതു’ എന്ന പേരില്‍ പുറത്തിറക്കിയ ആപ്ലിക്കേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്മാർട്ട്‌ഫോണിന്റെ ലൊക്കേഷൻ ഡാറ്റയും ബ്ലൂടൂത്തും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് ഇത്. നിങ്ങൾ ഒരു കൊറോണ വൈറസ് ബാധിതനായ വ്യക്തിയുടെ സമീപത്ത് പോയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഈ ആപ്പിലൂടെ കഴിയും.
Read also: ഡ്രോണ്‍ നിരീക്ഷണം നടത്തുന്നതിനിടെ ആള്‍ക്കൂട്ടം; സ്ഥലത്തെത്തിയ പോലീസ് കണ്ടത് പെണ്ണുകാണല്‍ ചടങ്ങ്
ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ പോസിറ്റീവ് കേസുകളുടെ ഡാറ്റാബേസ് പരിശോധിച്ച് വൈറസ് ബാധയുണ്ടാവാൻ സാധ്യതയുണ്ടോ എന്ന് കണ്ടെത്താൻ ആരോഗ്യ സേതു സഹായിക്കും. കൊറോണ വൈറസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും നിങ്ങൾക്ക് ലക്ഷണങ്ങളുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കുകയും ചെയ്യുന്ന ഒരു ചാറ്റ്ബോട്ടും ആരോഗ്യ സേതുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments