ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇപ്പോള്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇത്തരമൊരു നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയിലാണ് അറിയിച്ചത്. കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നുള്ളവര്‍ തിരിച്ചെത്തുമ്ബോഴുണ്ടാകുന്ന അപകട സാധ്യത ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എല്ലാ സഹായ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്തുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു.
മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ നാല് വരെ ബംഗ്ലാദേശും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ബംഗ്ലാദേശിലോ മറ്റുരാജ്യങ്ങളിലോ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി ആസൂത്രണം ചെയ്യാനായി മന്ത്രാലയത്തിന് സാധിക്കില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Post Your Comments