ന്യൂ ഡൽഹി : കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ആരോഗ്യ, വാഹന ഇൻഷുറൻസുകളുടെ കാലാവധി നീട്ടി നൽകി. മാർച്ച് 25നും ഏപ്രിൽ 14നും ഇടയിൽ പുതുക്കേണ്ട ആരോഗ്യ, വാഹന ഇൻഷുറൻസുകൾക്ക് ഏപ്രിൽ 21 വരെ ഇനി കാലാവധി ലഭിക്കും. വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പുതുക്കേണ്ട തീയതി നേരത്തെ ജൂണ്‍ 30 വരെ നീട്ടി നൽകിയിരുന്നു.
Also read : ലോക് ഡൗണ്‍ നിയമ ലംഘകരെ ജയിലില്‍ അടയ്ക്കാന്‍ സംസ്ഥാനങ്ങളോട് അമിത് ഷാ : കൊറോണയെ നേരിടാന്‍ ഇനി കടുത്ത നടപടികള്‍
ലോക്ക് ഡൗൺ പതിനാലിന് പിൻവലിക്കുമെങ്കിലും ചില നിയന്ത്രണങ്ങൾ തുടരുമെന്ന സൂചന ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡീയോ കോൺഫറൻസിൽ പ്രധാനമന്ത്രി നൽകിയിരുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ രാഷ്ട്രപതി ഇന്ന് ഗവർണ്ണറുമാരുമായി വിഡീയോ കോൺഫറൻസ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഇതിനോടകം 53 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രോഗ ബാധിതരുടെ എണ്ണം 2069 ആയി.
Post Your Comments