തിരുവനന്തപുരം•കരീബിയൻ രാജ്യമായ ഹെയ്തിയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ സുരക്ഷിതരാണെന്ന് ഹെയ്തിയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ അറിയിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഹെയ്തിയിലുള്ള ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ ചികിത്സാ, സുരക്ഷാ സഹായവും ഉറപ്പാക്കുമെന്ന് ഹെയ്തി പ്രധാനമന്ത്രി ഉറപ്പുനൽകി.
കേരളം ഹെയ്തിയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ വഴിനടത്തിയ അഭ്യർത്ഥനയ്ക്കാണ് അനുകൂലമറുപടി ലഭിച്ചത്. ഇന്ത്യൻ ഒദ്യോഗിക പ്രതിനിധി പ്രതിദിനം വിവരങ്ങൾ ഹെയ്തി ഭരണാധികാരികളെ അറിയിക്കുന്നതിനും വൈദ്യസഹായം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടിയും കൈക്കൊണ്ടതായി നോർക്കയ്ക്ക് ലഭിച്ച മറുപടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹെയ്തി അധികൃതർ കൈക്കൊണ്ട നടപടികളിൽ ഇന്ത്യൻ അസോസിയേഷനും മലയാളി ഫെഡറേഷനും സംതൃപ്തരാണെന്ന് നോർക്ക സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
Post Your Comments