Latest NewsKeralaNews

എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് ഉചിതം;- പിണറായി വിജയൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്‍ദദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയില്‍ ഉള്ളവരും ആശുപത്രി ജീവനക്കാരും മാത്രം മാക്‌സ് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. പല വിദേശ രാജ്യങ്ങളിലും എല്ലാവരും മാാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. നമുക്ക് വൈറ്‌സ ബാധിക്കുന്നത് തടയാനും നമുക്ക് എന്തെങ്കിലും രോഗബാധയുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് ബാധിക്കാതിരിക്കാനും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്.

മറ്റുള്ളവരെക്കുറിച്ചുള്ള കരുതല്‍ കൂടിയാണ് മാസ്‌ക് ധരിക്കല്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിലരെങ്കിലും പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിച്ച്‌ തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്ന് കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 295 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 156 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് 7, കണ്ണൂർ 1, തൃശ്ശൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ലോക്ക് ഡൗൺ കാലത്തെ പ്രണയം; പെണ്‍കുട്ടി കാമുകനെ കാണാന്‍ ഇറങ്ങി തിരിച്ചത് പൊലീസിനെ വലച്ചു

ഇതുവരെ രോഗമുണ്ടായ 206 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ വിദേശികളുമാണ്. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം, ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തിലുള്ള ഒരാളാണ്. ഒരാള്‍ ഗുജറാത്തില്‍നിന്നാണ്. വിലയ തോതില്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിയുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button