തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച എസ് എസ് എൽ സി – ഹയർ സെക്കൻഡറി പരീക്ഷയുടെ പുതുക്കിയ തിയതി തീരുമാനിച്ചിട്ടില്ലെന്ന് പരീക്ഷാഭവൻ. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും പരീക്ഷാഭവൻ അറിയിച്ചു.
വ്യാജവാർത്ത നൽകിയവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പരീക്ഷാഭവൻ അറിയിച്ചു. തിരുവനന്തപുരത്തെ പരീക്ഷ കമ്മീഷണറുടെ കാര്യാലയം ഇക്കാര്യം വ്യക്തമാക്കി വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചു. എസ് എസ് എൽ സി – ഹയർ സെക്കണ്ടറി പൊതു പരീക്ഷകളിലെ ഇനി നടക്കുവാനുള്ള പരീക്ഷകളുടെ തിയതികൾ പുതുക്കി നിശ്ചയിച്ചതായി സമൂഹമാധ്യമങ്ങളിൽ തെറ്റായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റാണ്.
പരീക്ഷകളുടെ തിയതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും പുതുക്കിയ തിയതി നിശ്ചയിക്കുമ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരിക്കുന്നതാണെന്നും അറിയിക്കുന്നതായി പരീക്ഷാ കമ്മീഷറുടെ കാര്യാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Post Your Comments