KeralaLatest NewsNews

കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്യതപ്പോൾ ഒന്നും ചെയ്യുന്നില്ലന്ന് പറയുന്നത് ധനമന്ത്രി ഐസക്കാണ്;- ബി ഗോപാലകൃഷ്ണന്‍

കോട്ടയം: ധനമന്ത്രി തോമസ് ഐസക്കിൻറെ കേന്ദ്ര വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്യതപ്പോൾ ഒന്നും ചെയ്യുന്നില്ലന്ന് പറയുന്നത് ധനമന്ത്രി ഐസക്കാണ്. പിണറായിയെ കടത്തിവെട്ടാനുള്ള ഉൾപാർട്ടി മൽസരമാണ് ഐസക്കിന്‍റെ മോദി ശത്രുതയുടെ പിന്നിൽ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്ര പാക്കേജ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിക്കുമ്പോൾ കേരള ധനമന്ത്രി നിരാശ പൂണ്ട് നിഴലിനോട് യുദ്ധം ചെയ്യുകയാണ് ചെയ്യുന്നത്. 28 രൂപ സബ്സീഡിയായി റേഷൻ നൽകുന്നത് പോലും കേന്ദ്ര സർക്കാരാണ്. കള്ളും ലോട്ടറിയും വിറ്റും ,കടം വാങ്ങിയും ധനമന്തി നടത്തുന്ന വാചക കസർത്തല്ലാതെ സാമ്പത്തിക പരിഷ്കാരങ്ങൾ ഒന്നും കേരളത്തിൽ നടക്കുന്നില്ല. ഇപ്പോൾ കള്ള് വിൽക്കാൻ പറ്റാത്തതിന്‍റെ നിരാശയും ധനമന്ത്രിക്കുണ്ടെന്ന് ബിജെപി നേതാവ് പരിഹസിച്ചു.

ALSO READ: ഏപ്രിൽ 5 നു രാത്രി 9 മണിക്ക് 9 മിനിറ്റ് നേരത്തേക്ക് ദീപം തെളിയിക്കുന്നതിന്റെ ശാസ്ത്രം വിശദീകരിച്ച് ആസ്ട്രോളജർ ആയ ഡോക്ടർ

കേരളത്തിന് വേണ്ടി കേന്ദ്രവും ലോക ബാങ്കും കൊടുത്ത കോടികളുടെ സഹായം ശമ്പളം കൊടുക്കാൻ പോലും വകമാറ്റി ചെലവാക്കിയ തോമസ് ഐസക് കൊറോണയുടെ പേരിൽ കേന്ദത്തിന്‍റെ കയ്യിൽ നിന്നും കോടികൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഒന്നും നടക്കാതെ വന്നപ്പോൾ പിണറായി ധനമന്ത്രിയെ അവഗണിച്ചു. ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button