Latest NewsKeralaNews

സെന്‍ട്രല്‍ ജയിലിലെ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നും മോഷണക്കേസ് പ്രതി കടന്നുകളഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്ന് കവര്‍ച്ചാകേസ് പ്രതി രക്ഷപ്പെട്ടു. കാസര്‍കോട് കനറാ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയായ ഉത്തര്‍പ്രദേശ് ആമീര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ജയിലിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് കടന്നുകളഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നിന്നും മാര്‍ച്ച് 25 നാണ് ഇയാളെ ജയിലിലേക്ക് കൊണ്ട് വന്നത്. കാസര്‍കോടു നിന്നും വന്നയാളായതിനാല്‍ ജയിലിലെ നിരീക്ഷണവാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ രാത്രി ജയില്‍ ജനല്‍ വെന്റിലേഷന്‍ തകര്‍ത്ത് രക്ഷപ്പെട്ടതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button