Latest NewsNewsInternational

വുഹാനില്‍ വീണ്ടും കോവിഡ്-19 റിപ്പോര്‍ട്ട് : രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നത് ചൈനയ്ക്ക് ആശങ്ക

ബീജിംഗ്: വുഹാനില്‍ വീണ്ടും കോവിഡ്-19 റിപ്പോര്‍ട്ട് . രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നത് ചൈനയ്ക്ക് ആശങ്ക. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് പുതുതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന 16കാരനാണ് വൈറസ് ബാധയേറ്റത്. യുകെയില്‍ നിന്നും മടങ്ങി എത്തിയ ആള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. വുഹാനില്‍ ആദ്യമായാണ് പുറത്ത് നിന്നും എത്തിയ ഒരാളില്‍ വൈറസ് ബാധ കണ്ടെത്തുന്നത്. വുഹാനില്‍ നിന്നും ബീജിംഗ്-ദുബായ് വഴി ന്യൂകാസില്‍ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ വ്യക്തിക്കാണ് കൊറോണ പിടിപെട്ടിരിക്കുന്നത്. തിരികെ എത്തിയ ശേഷം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Read Also : വുഹാൻ പാഠം പഠിച്ചു; പട്ടി, പൂച്ച എന്നിവയുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച് ചൈനീസ് നഗരം

കൂടുതല്‍ പരിശോധനകള്‍ക്കായി ഇയാളെ അതിവേഗ ട്രെയിനില്‍ സ്വദേശമായ വുഹാനിലേക്ക് എത്തിച്ച ശേഷം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് അവസാനത്തോടെ ചൈനയില്‍ കൊറോണ ബാധയെ പിടിച്ചു നിര്‍ത്തി എന്ന് ഭരണകൂടം പ്രഖ്യാപിച്ചതിന് തോട്ടുപിന്നാലെയാണ് വീണ്ടും വുഹാനില്‍ തന്നെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button