ബെംഗളൂരു: ബെംഗളൂരുവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ കര്‍ശന നടപടി ഉറപ്പുനല്‍കി സംസ്ഥാന സര്‍ക്കാര്‍. വടക്കന്‍ ബെംഗളൂരൂവിലെ സാദിഖ് നഗറില്‍ നിരീക്ഷണത്തിനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് ആള്‍ക്കൂട്ടം തഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. അവര്‍ എന്തിന് അവിടെയെത്തിയെന്ന് ചോദിച്ചുകൊണ്ട് ജനക്കൂട്ടം ഇവരെ വളയുകയായിരുന്നു.ഈ പ്രദേശത്ത് വീട്ടു ജോലിയെടുത്തിരുന്ന സ്ത്രീക്ക് കൊറേണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് സംഘം ഇവിടെയെത്തിയത്.
ഇതോടെ പള്ളിയില്‍ നിന്നുള്ള പ്രഖ്യാപനത്തോടെ ആരോഗ്യ പ്രവര്‍ത്തകരെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്യുകയായിരുന്നു. ഈ സംഭവം ആരോഗ്യ പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയതായും ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണ്‍ പറഞ്ഞു.അംഗീകാരം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും അവരുടെ ദൈനം ദിന ഡ്യൂട്ടിക്കായി ബ്യാട്ടരായനപുരയിലെത്തിയപ്പോഴായിരുന്നു സംഭവമെന്നാണ് മന്ത്രി പറയുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കാനെത്തിയപ്പോള്‍ ബുധനാഴ്ചയായിരുന്നു ഈ സംഭവം.
സംഘത്തിന്റെ ഭാഗമായി സാദിഖ് നഗര്‍ സന്ദര്‍ശിക്കാനെത്തിയ ആശാ വര്‍ക്കറെ ആള്‍ക്കൂട്ടം ശത്രുതാ മനോഭാവത്തോടെ കണ്ടതായും ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ. അവര്‍ ഞങ്ങളെ തടഞ്ഞ് ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങളെന്തിനാണ് ഇവിടെ വന്നത്. ഇവിടെ വരാന്‍ ആരാണ് പറഞ്ഞത് എന്നിങ്ങനെ തങ്ങളോട് ആക്രോശിച്ചുവെന്നാണ് ആശാ വര്‍ക്കര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ಇಲ್ಲಿ ಜಾತಿ, ಮತ, ಧರ್ಮ ಮುಖ್ಯವಲ್ಲ. ನಿಮ್ಮ ವೈಯಕ್ತಿಕ ಹಿತಾಸಕ್ತಿ ಮುಖ್ಯವಲ್ಲ. ಕೋಟ್ಯಂತರ ಕನ್ನಡಿಗರ, ಭಾರತೀಯರ ಆರೋಗ್ಯ ಮುಖ್ಯ. ಬೆಂಗಳೂರಿನ ಸಾಧಿಕ್ ಪಾಳ್ಯದಲ್ಲಿ ಕೆಲವು ಕಿಡಿಗೇಡಿಗಳು ಸೇರಿ ನರ್ಸ್ ಮೇಲೆ ಹಲ್ಲೆ ಮಾಡಿದ್ದು ಅತ್ಯಂತ ಹೇಯ ಕೃತ್ಯ. ಯಾರೇ ಆಗಲಿ, ಅವರ ಮೇಲೆ ನಿರ್ದಾಕ್ಷಿಣ್ಯವಾಗಿ ಕಾನೂನುರೀತ್ಯ ಕ್ರಮ ಕೈಗೊಳ್ಳಲಿದ್ದೇವೆ. pic.twitter.com/FerrOVkA5P
— B Sriramulu (@sriramulubjp) April 2, 2020
അവര്‍ ബാഗും ഫോണും പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയും ആരെയും ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കുകയും ചെയ്തില്ല. ജോലിയില്‍ പ്രവേശിച്ച് അഞ്ച് വര്‍ഷത്തിനിടെ ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ആശാ വര്‍ക്കര്‍ സാക്ഷ്യപ്പെടുത്തുന്നത്. പള്ളിയില്‍ നിന്ന് അത്തരത്തിലുള്ള അറിയിപ്പ് നല്‍കിയ ആളെ അറസ്റ്റ് ചെയ്യാനും അവര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. പക്ഷേ അവര്‍ ഞങ്ങളെ പീഡിപ്പിക്കുകയാണ്.
പ്രദേശത്തുണ്ടായിരുന്നവര്‍ ഞങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ പോലീസിനെയും ഡോക്ടമാരെയും എല്ലാം വിളിക്കാന്‍ ശ്രമിച്ചു. പള്ളിയില്‍ നിന്നുള്ള അറിയിപ്പ് വന്നതോടെ അവര്‍ ഞങ്ങളെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. ആ അറിയിപ്പ് നല്‍കിയ വ്യക്തി ശിക്ഷിക്കപ്പെടണണമെന്നും സ്ത്രീ വീഡിയോയില്‍ അപേക്ഷിക്കുന്നു.സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി.
Post Your Comments