കൊറോണ: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്‌ത്‌ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

ദുബായ്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് ( പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ട്) 25 കോടി രൂപ സംഭാവന ചെയ്‌ത്‌ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യൂസഫലി പത്തുകോടി രൂപ സംഭാവന നല്‍കിയിരുന്നു.

അതേസമയം, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം കേരളത്തിന് 157 കോടി രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേക കൊറോണ ആശുപത്രികള്‍ തുടങ്ങാന്‍ വലിയ തുക ആവശ്യമാണ്.

ALSO READ: കൊറോണ ബാധയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന

ഇതിനായി ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും തുക അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ചത് 32,01,71,627 രൂപയാണ്.

Share
Leave a Comment