Latest NewsKeralaNews

കോവിഡ് ഭീഷണിയ്ക്ക് പുറമെ സംസ്ഥാനം വെന്തുരുകുന്നു : ഈ ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : കോവിഡ് ഭീഷണി നില്‍നില്‍ക്കെ സംസ്ഥാനത്ത് ചൂട് ഉയര്‍ന്നു. ഇതോടൊപ്പം തൃശൂര്‍ ജില്ലയില്‍ താപതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. 2020 ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 4 വരെ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ , കോട്ടയം ജില്ലകളില്‍ താപനില രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 3, 4 തീയതികളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു പ്രദേശത്തെ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വര്‍ധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് ഉഷ്ണതരംഗം അഥവാ താപതരംഗം.

താപതരംഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ആയതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പകല്‍ സമയത്ത് പുറംജോലികളില്‍ ഏര്‍പ്പെടുന്ന പൊലീസുകാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കിച്ചണില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക കരുതലും ജാഗ്രതയും പാലിക്കുക. ആവശ്യമായ വിശ്രമത്തോടെയും തണല്‍ ഉറപ്പു വരുത്തിയും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. ധാരാളമായി ശുദ്ധജലം കുടിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button