Latest NewsIndia

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർക്കായുളള തിരച്ചിൽ ഊർജ്ജിതം : ബീഹാറിൽ നിന്നും 70 വിദേശ മതപ്രഭാഷകരെ കണ്ടെത്തി

പോലീസ് തിരയുന്നതറിഞ്ഞ് വിവിധ സ്ഥലങ്ങളിലെ പള്ളികളില്‍ ഇവര്‍ ഒളിച്ചിരിക്കുകയായിരുന്നു

ന്യൂഡല്‍ഹി : വിലക്ക് ലംഘിച്ച്‌ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഇതിനായി സമ്മേളനത്തിൽ പങ്കെടുത്ത ആളുകളെ കണ്ടെത്താൻ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും തിരച്ചിൽ നടത്തി വരികയാണ്. ഇതിനിടെ ബീഹാറിൽ നിന്ന് പരിശോധനയ്ക്കിടയിൽ 70 വിദേശ മത പ്രഭാഷകരെ കണ്ടെത്തി. നിസാമുദ്ദീൻ സമ്മേളനത്തിൽ ഇവർ പങ്കെടുത്തിട്ടില്ല.

എന്നാൽ മറ്റു നിരവധി സ്ഥലങ്ങളിൽ ഈ അടുത്തിടെ ഇവർ യാത്ര ചെയ്തിരുന്നു. ഈ കാരണത്താൽ തന്നെ വൈറസ് ബാധിച്ചിട്ടുണ്ടൊ എന്ന പേടിയിലാണിവർ. ഇവരെ നിരീക്ഷണത്തിലാക്കി. സമ്മേളനത്തിൽ പങ്കെടുത്തിട്ടിലെങ്കിലും ഇവർ തബ്‌ലീഗ് ജമാഅത്തിന്റെ അംഗങ്ങളാണെന്ന് അധികൃതർ പറയുന്നു. ഇതേ സംഘടന തന്നെയാണ് നിസാമുദ്ദീനിൽ ലോക്ക് ഡൗൺ ലംഘിച്ച് മതസമ്മേളനം നടത്തിയത്.നേരിട്ടും അല്ലാതേയും 9000 പേരാണ് നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടിട്ടുളളത്. ഇതിൽ 1300 ഓളം വിദേശികളും ഉണ്ട്.

കൊവിഡിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുളള പ്രധാന ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് നിസാമുദ്ദീൻ. അതിനാൽ തന്നെ വലിയ രീതിയിലുളള സുരക്ഷാ മുൻകരുതലുകളാണ് ഇവിടെ സ്വീകരിച്ചിട്ടുളളത്. അതേസമയം ബീഹാറിൽ ഇതുവരെ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരണപ്പെടുകയും ചെയ്തു. അതേസമയം മതസമ്മേളനത്തില്‍ പങ്കെടുത്തവരും ഇവരുമായി ഇടപഴകിയതുമായ 9,000 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1,306 പേര്‍ വിദേശ പൗരന്മാരാണെന്നും കേന്ദ്രം അറിയിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി പുണ്യ സാലില ശ്രീവാസ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിറന്നാള്‍ ആഘോഷം അന്വേഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം, കൊല്ലത്ത് മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹിയില്‍ നിന്നും മാത്രം 1,084 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 334 പേര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും ശ്രീവാസ്ത അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 400 പേര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 275 വിദേശ പൗരന്മാരെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്.

പോലീസ് തിരയുന്നതറിഞ്ഞ് വിവിധ സ്ഥലങ്ങളിലെ പള്ളികളില്‍ ഇവര്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 275 പേരില്‍ 172 പേര്‍ ഇന്തോനേഷ്യക്കാരാണ്. 36 പേര്‍ ഖിര്‍ഖിസ്താനില്‍ നിന്നും 21 പേര്‍ ബംഗ്ലാദേശില്‍ നിന്നും 12 പേര്‍ മലേഷ്യയില്‍ നിന്നുമാണ് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button