ഏകദിനലോകകപ്പ് ഇന്ത്യ അവസാനമായി ഉയര്‍ത്തിയിട്ട് ഇന്ന് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്നു. 2011ല്‍ ഇതേദിവസം മുംബൈയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിക്ക് കീഴില്‍ ഇന്ത്യ രണ്ടാം ലോകകിരീടം നേടിയത്. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ സ്പോര്‍ട്സ് വെബ് സൈറ്റായ ഇഎസ്പിഎന്‍ ധോണിയുടെ ഷോട്ടിനെ കുറിച്ച് ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്.
2011 ലോകകപ്പ് ഫൈനലില്‍ ഈ ഷോട്ടാണ് ലക്ഷങ്ങളോളം വരുന്ന ഇന്ത്യക്കാരെ ആഘോഷത്തിലേക്ക് നയിച്ചത് എന്നായിരുന്നു ഇഎസ്പിഎന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഫൈനലില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുകയും വിജയത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്ത ഗംഭീറിന് ഇതത്ര പിടിച്ചില്ല. അദ്ദേഹം സ്‌ക്രീന്‍ ഷോട്ടെടുത്ത് ട്വീറ്റ് ചെയ്തു. ”ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. 2011 ലോകകപ്പ് ഉയര്‍ത്തിയത് ടീം ഇന്ത്യ ഒന്നാകെയാണ്. സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീം. എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ആ ഒരു സിക്സിനെ മാത്രമാണ് മഹത്വവല്‍ക്കരിക്കുന്നതെന്ന് ആ പോസ്റ്റില്‍ എഴുതി.
49 ഓവറില്‍ നുവാന്‍ കുലശേഖരയെ സിക്സടിച്ചാണ് ധോണി ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചത്. പിന്നീട് ആ ചിത്രം വ്യാപകമായി ആഘോഷിക്കപ്പെടുകയും വാഴ്ത്തപെടുകയും ചെയ്തു. പലപ്പോഴും ഗംഭീറിന്റെ ഇന്നിങ്സ് മറക്കുകയാണുണ്ടായത്. ധോണിയുടെ പുറത്താകാതെ നേടിയ 91 റണ്‍സും ഗംഭീറിന്റെ 97 റണ്‍സുമായിരുന്നു അന്ന് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഒരിക്കല്‍ ധോണി സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണ് എനിക്ക് അര്‍ഹമായ സെഞ്ചുറി നഷ്ടമാക്കിയതെന്ന് ഗംഭീര്‍ തുടന്നടിച്ചിരുന്നു. എന്തായാലും സന്തോഷവേളയിലും കല്ലുകടിയായിരിക്കുകയാണ് ഗംഭീറിന്റെ ഈ പ്രസ്താവന.
Post Your Comments