UAELatest News

യാത്രക്കാർക്ക് ആശ്വാസമായി നിറുത്തിവച്ചിരുന്ന സര്‍വീസുകള്‍ എമിറേറ്റ്സ് പുനരാരംഭിക്കുന്നു

ദുബായ്: കൊവിഡിനെത്തുടര്‍ന്ന് നിറുത്തിവച്ചിരുന്ന സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഏപ്രില്‍ 6 മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിട്ടി പ്രസിഡന്റുമായ ശൈഖ് അഹമദ് ബിന്‍ സഈദ് അല്‍ മക്തൂം ട്വീറ്ററില്‍ അറിയിച്ചു.

നാട്ടുകാര്‍ കൊറോണ ബാധിതനെന്ന് ആരോപിച്ച് അപമാനിച്ചു, സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു: കേരളത്തിൽ നിന്ന് മടങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു; പരിശോധനാ ഫലം വന്നപ്പോൾ..

ആദ്യ ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. എയര്‍ കാര്‍ഗോയും ഈ വിമാനങ്ങളിലുണ്ടാകും. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷകൂടി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും സര്‍വീസ് പൂര്‍ണ തോതില്‍ പുനരാരംഭിക്കുക. സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button