ലണ്ടന്‍: ക്രിക്കറ്റിലെ മഴനിയമമായ ‘ഡക്വര്‍ത്ത് ലൂയിസിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ടോണി ലൂയിസ് (78) അന്തരിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇദ്ദേഹത്തിന്റെ വിയോഗം പുറത്തുവിട്ടത്. ഗണിതശാസ്ത്ര അധ്യാപകരായ ഫ്രാങ്ക് ഡക്വര്‍ത്തും ടോണി ലൂയിസും ചേര്‍ന്ന് 1997ലാണ് ഡക്വര്‍ത്ത് ലൂയിസ് നിയമം രൂപകല്‍പന ചെയ്തത്. ഇത് പിന്നീട് 1999ല്‍ ഐസിസി ഔദ്യോഗികമായി അംഗീകരിച്ചു.
1992 ലോകകപ്പിലെ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക സെമി മത്സരമാണ് മഴനിയമത്തില്‍ ഓര്‍ത്തിരിക്കുന്ന മത്സരം. അന്ന് ഡക്‌വര്‍ത്ത് ലൂയിസ് നിയമം ഇല്ലായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് ശേഷിക്കെ 13 പന്തില്‍ 22 റണ്‍സ് വേണമെന്നിരിക്കെ മഴയെത്തി. ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പിന്നീട് 7 പന്തില്‍ 22 റണ്‍സായി പുനര്‍നിശ്ചയിച്ചു; ഒടുവില്‍ ഒരു പന്തില്‍ 22 റണ്‍സായും! ദക്ഷിണാഫ്രിക്ക 20 റണ്‍സിനു തോറ്റു. ഇതോടെയാണ് ഫ്രാങ്ക് ഡക്വര്‍ത്ത്, ടോണി ലൂയിസ് എന്നിവര്‍ ചേര്‍ന്ന് 1997ല്‍ ഡക്വര്‍ത്ത് ലൂയിസ് നിയമം രൂപകല്‍പന ചെയ്തത്.
പിന്നീട് 2014ല്‍ ഇവരുടെ മഴനിയമത്തില്‍ ഓസ്‌ട്രേലിയന്‍ പ്രൊഫസറായ സ്റ്റീവന്‍ സ്റ്റേണ്‍ ചില മാറ്റങ്ങള്‍ വരുത്തി. തുടര്‍ന്ന് ഡക്വര്‍ത്ത് ലൂയിസ് എന്ന പേരിനൊപ്പം സ്റ്റീവന്‍ സ്റ്റേണിന്റെ പേരുകൂടി ചേര്‍ക്കപ്പെട്ടു. അങ്ങ മഴനിയമം ഇപ്പോളത്തെ ‘ഡിഎല്‍എസ്’ എന്ന് അറിയപ്പെടാന്‍ തുടങ്ങി.
Post Your Comments