തിരുവനന്തപുരം: സംസ്ഥാനത്ത് 21 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ 27 വയസ്സുള്ള ഗർഭിണിയും. രോഗബാധിതരില്‍ രണ്ട് പേര് ഡല്‍ഹി നിസാമുദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്ന് മാത്രമായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ രോഗബാധാ അവലോകന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.
രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേര് കാസര്‍കോട്ട് നിന്നും, അഞ്ച് പേര് ഇടുക്കിയില്‍ നിന്നും 2 പേര് കൊല്ലത്തുനിന്നും ഉള്ളവരാണ്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽ അകെ 286 കോവിഡ് 19 രോഗബാധിതരാണ് നിലവില്‍ ഉള്ളത്. ഇതില്‍ 256 പേര് ചികിത്സയിലുണ്ട്. അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനായും റാപ്പിഡ് ടെസ്റ്റിന് വേണ്ടിയും കേന്ദ്ര സഹായം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു. വായ്പാ ഉയര്‍ത്തണമെന്ന കാര്യവും കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ജില്ലകള്‍ തീവ്ര ബാധിത പ്രദേശങ്ങള്‍ ആണ്. പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നിവയാണ് ഈ ജില്ലകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. മുഖ്യമന്ത്രി പറഞ്ഞു.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 200 പേരാണ് വിദേശത്ത് നിന്നും എത്തിയവര്‍. ഒരു ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ തയാറാക്കുമെന്നും ഒരു കോവിഡ് 19 രോഗി മരണപ്പെട്ട പോത്തന്‍കോടില്‍ ശക്തമായ നിയന്ത്രണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. താത്കാലിക കോവിഡ് 19 ആശുപത്രികള്‍ക്കായി ഹോം സ്റ്റേകളും സര്‍ക്കാര്‍ ഏറ്റെടുക്കും.
തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളില്‍ ഓരോ ആള്‍ക്ക് വീതമായി രോഗം ഭേദമായിട്ടുണ്ട്. ഇതിനായാണ് ഒരു ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ തയാറാക്കുക. 1,65,934 പേര് നിരീക്ഷണത്തിലാണ്. 1,65,291 പേര് വീടുകളിലും 643 പേര് ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments