ന്യൂഡല്‍ഹി : കോവിഡ് ആരോഗ്യ പോളിസിയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. എല്ലാ പോസിറ്റീവ് കേസുകള്‍ക്കും ആശുപത്രി വാസം എന്ന നിബന്ധന ഒഴിവാക്കും. ആരോഗ്യസ്ഥിതി മോശമല്ലാത്ത രോഗികളുടെ ആശുപത്രി വാസവും ഒഴിവാക്കും. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള രോഗികള്‍ മാത്രം ആശുപത്രിയില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.
അതേസമയം, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1834 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 400 കടന്നു. മരണം 50 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 1649 പേരാണ് ചികിത്സയിലുള്ളത്.144 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 437 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ നാലും പശ്ചിമ ബംഗാളില്‍ രണ്ടും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവടങ്ങില്‍ 1 വീതം മരണവുമാണ് ഇന്നലെ ഉണ്ടായത്. മുംബൈയിലെ ചേരിയായ ധാരാവിയിലടക്കം മരണം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ 16 ആയി ഉയര്‍ന്നു. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത മൂന്നുപേര്‍കൂടി തെലങ്കാനയില്‍ മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 9 ആയി.
Post Your Comments