കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രീപെയ്ഡ് പ്ലാനുകളില്‍ വന്‍ മാറ്റങ്ങളുമായി ബിഎസ്എന്‍എല്‍. 1,699 രൂപ, 186 രൂപ, 187 രൂപ, 98 രൂപ, 99 രൂപ, 319 രൂപ എന്നി പ്ലാനുകളിൽ മാറ്റം വരുത്തി. 98 രൂപ പ്ലാനിന്റെ കാലാവധി 22 ദിവസമായിരുന്നത് 24 ദിവസമാക്കിയിട്ടുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഈറോസ് നൗവിന്റെ സൗജന്യ സബ്‌സ്‌ക്രിപ്ഷനോടെയാണ് ഈ പായ്ക്ക് വരുന്നത്. 99 രൂപയുടെ കാലാവധി 24 ദിവസമാക്കി. 250 മിനിറ്റ് പരിധിയില്ലാത്ത കോളിംഗ് ഓഫർ നൽകുന്നു.
Also read : മോദിയുടെ യോഗ വീഡിയോയെ പ്രശംസിച്ചും നന്ദി പറഞ്ഞും ഇവാന്‍ക ട്രംപ്
186, 187 പ്ലാനുകളിൽ 3 ജിബി ഡാറ്റ ലഭിക്കും. നിലവിൽ 2 ജിബി ഡാറ്റ മാത്രമായിരുന്നുലഭിച്ചിരുന്നത്. കൂടാതെ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 250 മിനിറ്റ് കോളുകളും 100 എസ്എംഎസും നല്‍കുന്നു. 319 രൂപ പ്ലാനിന്റെ കാലാവധി 84 ദിവസത്തില്‍ നിന്ന് 75 ദിവസമാക്കിയും ഡാറ്റയും കുറച്ചിരിക്കുന്നു. 250 മിനിറ്റ് പരിധിയില്ലാത്ത കോളിംഗ് ലഭിക്കും. മുംബൈ,ഡൽഹി ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാണ്. 1,699 രൂപയുടെ പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 250 മിനിറ്റ് വോയിസ് കോളിങ് എന്നിവയോട് കൂടി 425 ദിവസത്തെ കാലാവധിയിൽ ഓഫറുകൾ.ലഭിക്കുന്നു. ഏപ്രില്‍ 1 മുതല്‍ മാറ്റങ്ങള്‍ നിലവിൽ വരും.
Post Your Comments