മുംബൈ : ഓഹരി വിപണി ഇന്ന് ആരംഭിച്ചത് നഷ്ടത്തിൽ. വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ സെന്‍സെക്സ് 490 പോയിന്റ് ഇടിഞ്ഞു 28977ലും നിഫ്റ്റി 142 പോയിന്റ് ഇടിഞ്ഞു 8454ലാണ് വ്യാപാരം തുടങ്ങിയത്.
നിഫ്റ്റി ബാങ്ക്, ഐടി സൂചികകള്‍ രണ്ടുശതമാനവും വാഹന സൂചിക 1.50ശതമാനവും ലോഹം 1.38 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ് 1.55 ശതമാനവും നഷ്ടത്തിലേക്ക് വീണു. എസ്ബിഐ, ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര,ഹിന്‍ഡാല്‍കോ, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികളും നഷ്ടത്തിലും, സീ എന്റര്‍ടെയന്‍മെന്റ്, ഇന്റസിന്‍ഡ് ബാങ്ക്, സിപ്ല, ഗെയില്‍, നെസ് ലെ ,ബ്രിട്ടാനിയ,തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഏഷ്യന്‍ വിപണികളിലും വ്യാപാരം നഷ്ടത്തിലാണ്. നിക്കി 1.58 ശതമാനവും ഹാങ്സെങ് ഒരുശതമാനവും തയ് വാന്‍ സൂചിക എട്ടുശതമാനവും കോസ്പി അഞ്ചുശതമാനവും നഷ്ടത്തിലാണ്.
Post Your Comments