ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.നിസാമുദീന്‍ തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും അടിയന്തരമായി കണ്ടെത്തേണ്ട സാഹചര്യത്തിലാണ് യോഗം.
കോവിഡ് 19 വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവരുമായി അടുത്ത് ഇടപഴകിയ എല്ലാവരെയും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് പാചകവാതക വില കുറഞ്ഞു; വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലും കുറവ്
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും നിലവിലെ സ്ഥിതിഗതികളെ കുറിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ഇതിനായി ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Prime Minister Narendra Modi to hold video conferencing with all CMs tomorrow over COVID-19. pic.twitter.com/gaTaCgT4rg
— ANI (@ANI) April 1, 2020
Post Your Comments