ആലപ്പുഴ: ലോക് ഡൗണില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധം. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് അറസ്റ്റില്‍. വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയാണ് അറസ്റ്റിലായത്. കാര്‍ത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് ഇയാള്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഐപിസി 153, 188, 269, 118ഇ വകുപ്പുകളും എപ്പിഡമിക് ഡിസീസ് ആക്ട് വകുപ്പും നാസറിനെതിരെ ചുമത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ചയാളാണ് നാസര്‍.
Post Your Comments