ന്യുഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ ഗണ്യമായ കുറവ് വരുത്തി. 14.2 കിലോ ഭാരമുള്ള സിലിണ്ടറിന് 61.5 രൂപയാണ് ഡല്‍ഹിയില്‍ കുറവ് വരിക. 62 രുപ മുംബൈയില്‍ കുറയും. ഇത് രണ്ടാം മാസമാണ് എല്‍.പി.ജി വിലയില്‍ കുറവ് വരുന്നത്. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് വില കുറയാന്‍ കാരണം.വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97.50 രൂപ കുറഞ്ഞു.
അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്നു വയസ്സുകാരനെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു
1274.50 രൂപയാണ് ഇന്നത്തെ വില. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നൂ.ഡല്‍ഹിയില്‍ 744 രൂപയും കോല്‍ക്കൊത്തയില്‍ 774.50 രൂപയും മുംബൈയില്‍ 714 രൂപയും ചെന്നൈയില്‍ 761.50 രൂപയുമായിരിക്കും പുതുക്കിയ നിരക്ക്. നേരത്തെ 50 രൂപ കുറഞ്ഞിരുന്നു.നിലവില്‍ ഒരു കുടുംബത്തിന് വര്‍ഷത്തില്‍ 12 സിലിണ്ടറുകള്‍ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്. കൂടുതല്‍ ആവശ്യമായി വരുന്ന സിലിണ്ടറുകളാണ് സബ്‌സിഡി ഇല്ലാതെ വാങ്ങേണ്ടത്.
Post Your Comments