ഇറ്റാനഗര്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ലോക്കഡൗണിലായിട്ട് ഒരാഴ്ച പിന്നിട്ട് കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലത്തു വീട്ടിലിരിക്കാതെ പുറത്തു പോയാല്‍ എങ്ങനെ തടയണമെന്ന് വിശദീകരിച്ച് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പങ്കുവച്ച വീഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു ചെറിയ കുട്ടി തന്റെ പിതാവിനെ തടയുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.
പ്രധാനമന്ത്രി വീടിനു പുറത്ത് ഇറങ്ങരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതും പറഞ്ഞ് വാതിലടച്ചു കൊണ്ട് അച്ഛന് വഴികൊടുക്കാതെയിരിക്കുകയാണ് കുട്ടി. ഈ കുട്ടിയേക്കാള്‍ ലോക്ക്ഡൗണ്‍ എന്തിനെന്നു മനസിലാക്കിയ ആരും ഉണ്ടാവില്ലെന്ന തലക്കെട്ടോടെയാണ് പേമ ഖണ്ഡു വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Watch the reaction of a daughter when her father pretends to leave for office. She blocks the door and reminds her father of PM @narendramodi Ji’s appeal to stay indoor. Who better understands the importance of #lockdown to fight #coronavirus than this little girl from Arunachal. pic.twitter.com/gAwvxxCU5u
— Pema Khandu (@PemaKhanduBJP) March 31, 2020
Post Your Comments