Latest NewsKeralaNews

ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും സജീവം; കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്ലിംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ മകന്‍

കോഴിക്കോട്; ഇന്ത്യയില്‍ കൊവിഡിന്റെ പ്രധാന കേന്ദ്രമായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും സജീവമാണെന്ന് റിപ്പോര്‍ട്ട്. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ മകന്‍ അടക്കമുള്ളവരാണ് കേരളത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് വിവരം. സംഘത്തില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമടങ്ങുന്ന വന്‍ സംഘം തന്നെ ഇവര്‍ക്കൊപ്പമുണ്ടെന്നും പറയുന്നു.

read also : നിസാമുദീൻ സംഭവം ഒരു പ്രത്യേക മത വിഭാഗത്തിനെതിരേ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വര്‍ഗീയത വളര്‍ത്തുവാനുമുള്ള ശ്രമം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

സംഘടനാ ചട്ടക്കൂടുകളൊന്നും തന്നെയില്ലാത്ത പ്രവര്‍ത്തനമാണ് തബ്ലീഗ് ജമാഅത്തിന്റേത്. എന്നിരുന്നാലും ഓരോ പ്രദേശത്തും പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്ന ഒരു വ്യക്തിയുണ്ടാകും. ബഹുഭൂരിഭാഗം ആളുകളും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും വരുമാനവും ഉള്ള ആളുകളായതിനാല്‍ ഫണ്ടിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പ്രശ്‌നങ്ങളില്ല.

ഇന്ദിരഗാന്ധിയുടെ ഭരണ കാലത്ത് ഇവര്‍ക്ക് ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നറിയാനായി അന്വേഷണം നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിനായിട്ടില്ല. വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും സംഘടിപ്പിച്ച് ഗ്രാമപ്രദേശങ്ങളില്‍ പ്രബോധനത്തിനായി പോകുന്നതാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. ജമാഅത്തിന് പോകുക എന്നതാണ് ഇതിന് പറയുന്നത്.

കൊറോണക്കാലത്ത് ഇടക്കിടക്ക് കൈകള്‍ കഴുകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ വന്നപ്പോള്‍ അഞ്ച് നേരവും നിസ്‌കാരത്തിനായി കൈകളും കാലുകളും മുഖവും ചെവിയുമെല്ലാം വൃത്തിയാക്കുന്നതിനാല്‍ തങ്ങള്‍ക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞവരുമുണ്ട് ഇവരുടെ കൂട്ടത്തില്‍.

അതേസമയം, ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു പിന്നില്‍ നിസാമുദ്ദീനിലെ മതസമ്മേളനം. പുതിയ വെല്ലുവിളിയെ നേരിട്ട് രാജ്യം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 72 പേര്‍ക്കും തമിഴ്‌നാട്ടില്‍ 50 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ തെലങ്കാനയില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്നാട്ടില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങളില്‍ പങ്കെടുത്തവരാണ്. അഞ്ച് പേര്‍ ഈ 45 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെല്‍വേലി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് എല്ലാവരും. തെലങ്കാനയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button