Latest NewsNewsIndia

ഇന്ത്യയില്‍ കോവിഡ് 19 കേസുകള്‍ കുതിച്ചുയരാന്‍ കാരണം ഇവര്‍; കുറ്റപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി•മാർച്ച് 13 നും 15 നും ഇടയിൽ സംഘടിപ്പിച്ച തബ്ലീഗി ജമാഅത്ത് സമ്മേളനം രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിന് കാരണമായെന്ന് കുറ്റപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മതസഭയിൽ പങ്കെടുത്ത ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

“രാജ്യത്ത് ഇന്ന് വരെ 1637 കോവിഡ് -19 കേസുകളുണ്ട്, ഇതില്‍ ഇന്നലെ സ്ഥിരീകരിച്ച 386 പുതിയ പോസിറ്റീവ് കേസുകൾ ഉൾപ്പെടുന്നു. 38 മരണങ്ങളുണ്ടായി, 132 പേർ സുഖം പ്രാപിച്ചു. ഇന്നലെ മുതൽ പോസിറ്റീവ് കേസുകളുടെ കുത്തനെ ഉയര്‍ന്നു. ഇതിന് ഒരു പ്രധാന കാരണം തബ്ലീഗി ജമാത്ത് അംഗങ്ങളുടെ യാത്രയാണ്,”- അഗർവാൾ പറഞ്ഞു.

കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യത്തുടനീളമുള്ള കൃത്യമായ പ്രവണതകളെ പ്രതിനിധീകരിക്കുന്നില്ലെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച് ജനുവരി ഒന്നിന് ശേഷം 2,100 വിദേശികൾ തബ്ലീഗി പ്രവർത്തനങ്ങൾക്കായി ഇന്ത്യ സന്ദർശിച്ചു. ഇവരെല്ലാം ആദ്യം റിപ്പോർട്ട് ചെയ്തത് ഡല്‍ഹിയിലെ നിസാമുദ്ദീനിലെ ആസ്ഥാനത്താണ്. ഇവരിൽ 824 പേർ മാർച്ച് 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പയി. 216 പേർ നിസാമുദ്ദീൻ മർകസിൽ താമസിക്കുന്നുണ്ടെന്നും അവരിൽ പലരും കോവിഡ് -19 പോസിറ്റീവ് ആയതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്തവർ മൂലമുള്ള മരണങ്ങൾ ഇതുവരെ ജമ്മു കശ്മീർ, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം അസമിൽ ആദ്യമായി പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് പോസിറ്റീവ് കേസുകൾ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button