Latest NewsFootballNewsSports

നെയ്മര്‍ മികച്ച താരമാണ് പക്ഷെ പകരം വെക്കാന്‍ കഴിയാത്ത താരമല്ലെന്ന് ബ്രസീല്‍ ദേശീയ ടീം പരിശീലകന്‍

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പകരം വെക്കാന്‍ കഴിയാത്ത താരമല്ലെന്ന് ബ്രസീല്‍ ദേശീയ ടീം പരിശീലകന്‍ ടിറ്റെ. നെയ്മര്‍ നെയ്മര്‍ മികച്ച താരമാണ് എന്നാല്‍ പകരം വെക്കാന്‍ ആളില്ലാത്ത താരമാണെന്ന് താന്‍ കരുതുന്നില്ലെന്ന് ടിറ്റെ പറഞ്ഞു. കഴിഞ്ഞ കോപ അമേരിക്ക കിരീടം നെയ്മറിനെ കൂടാതെ ടിറ്റെയുടെ കീഴില്‍ ഡാനി ആല്‍വസിന്റെ നായകത്വത്തില്‍ നേടാന്‍ ബ്രസീലിനായിരുന്നു. നെയ്മറിന്റെ അഭാവത്തിലും മികച്ച പ്രകടനമായിരുന്നു ടീം കാഴ്ചവച്ചത്. ഇതാകാം നെയ്മറിന്റെ അഭാവം നികത്താനാകുമെന്ന് ടിറ്റെക്ക് തോന്നാന്‍ കാരണം.

നെയ്മര്‍ ടീമിന് ആവശ്യമുള്ള താരമാണ് അദ്ദേഹത്തെ പോലുള്ള താരങ്ങള്‍ ടീമിലുള്ളത് ഗുണമാണെന്നും ടിറ്റെ പറഞ്ഞു. നെയ്മര്‍ ഗ്രൗണ്ടില്‍ എന്ത് ചെയ്യും എന്ന് എതിര്‍ പ്രതിരോധനിരക്ക് മുന്‍കൂട്ടി കാണാന്‍ കഴിയില്ല. അത് ടീമിന് വലിയ നേട്ടമാണെന്നും ടിറ്റെ പറഞ്ഞു. ബ്രസീല്‍ ദേശീയ ടീമിനു വേണ്ടി ഇതിനകം തന്നെ 101 മത്സരങ്ങളില്‍ നിന്നായി 61 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് നെയ്മര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button