Latest NewsNewsBusiness

ഓഹരി വിപണി : നഷ്ടത്തിൽ നിന്നും കരകയറി, ഇന്ന് തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : കഴിഞ്ഞ ദിവസം നഷ്ടത്തിൽ അവസാനിച്ച ഓഹരി വിപണി വ്യാപാര ആഴ്ചയിലെ രണ്ടാമ ദിനമായ ഇന്ന് നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 550 പോയിന്റ് ഉയർന്ന് 28990ലും നിഫ്റ്റി 174 പോയന്റ് ഉയര്‍ന്ന് 8455ലുമാണ് വ്യാപാരം തുടങ്ങിയത്.

ബിഎസ്ഇയിലെ 513 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 82 ഓഹരികള്‍ നഷ്ടത്തിലായി 27 ഓഹരികള്‍ക്ക് മാറ്റമില്ല. ബാങ്ക് നിഫ്റ്റി 1.85ശതമാനവും ഐടി 1.79ശതമാനവും സ്മോള്‍ ക്യാപ് 1.51 ശതമാനവും മിഡ്ക്യാപ് 1.39 ശതമാനവും നേട്ടം സ്വന്തമാക്കി. ലോഹം,വാഹനം, ഓയില്‍ആന്‍ഡ്ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്

എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്,ഗെയില്‍, ആക്സിസ് ബാങ്ക്, റിലയന്‍സ്, ഒഎന്‍ജിസി,ഹിന്‍ഡാല്‍കോ, വേദാന്ത, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, മാരുതി സുസുകി, ബജാജ് ഓട്ടോ,ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്,ഇന്‍ഡസിന്റ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button