ഇന്ത്യയില്‍ കോവിഡ് 19 വ്യാപിക്കുന്നതിനിടെ അതിനെതിരെ പൊരുതാന്‍ നിരവധി പേര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വമ്പന്‍ സഹായം. 80 ലക്ഷം രൂപയാണ് ഹിറ്റ്മാന്‍ സംഭാവനയായി നല്‍കിയിരിക്കുന്നത്.
എല്ലാ തുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല മറിച്ച് ഇതില്‍ 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും കൂടാതെ 5 ലക്ഷം രൂപ വീതം ഫീഡിങ് ഇന്ത്യ ഓര്‍ഗനൈസേഷനും തെരുവ് നായകളെ സംരക്ഷിക്കുന്ന സംഘടനക്കുമാണ് രോഹിത് ശര്‍മ്മ നല്‍കിയത്.
നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 50 ലക്ഷം നല്‍കിയിരുന്നു. ഇതായിരുന്നു ഒരു കായിക താരം നല്‍കുന്ന ഏറ്റവും വലിയ തുക. എന്നാല്‍ രോഹിതിന്റെ 80 ലക്ഷമാണ് ഇപ്പോള്‍ ഒരു കായിക താരം നല്‍കിയിരിക്കുന്ന ഏറ്റവും വലിയ തുക. ഇവരെ കൂടാതെ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌ന, വിരാട് കൊഹ്ലി, മഹേന്ദ്ര സിംഗ് ധോണി, ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി എന്നിവരും കൊറോണ വൈറസിനെതിരെ പോരാടാന്‍ സഹായവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments