![pinarayi-vijayan](/wp-content/uploads/2020/03/pinarayi-vijayan-2.jpg)
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ ചെറിയ പാളിച്ച പോലും വന്‍ വീഴ്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ തൃപ്തികരമായാണ് മുന്നോട്ടുപോകുന്നത്. എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. അത്യാവശ്യ കാര്യത്തിനല്ലാതെ ആളുകള്‍ വീടിനു പുറത്തിറങ്ങരുത്. പ്രധാനമന്ത്രിപോലും ഇക്കാര്യമാണ് ആവശ്യപ്പെടുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. രോഗം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കരുത്. പ്രതിരോധ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments