കോട്ടയം: പായിപ്പാട് ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധം നടത്തിയ ബംഗാള്‍ സ്വദേശിയായ ഒരാള്‍ കൂടി പിടിയില്‍. ബംഗാള്‍ സ്വദേശിയായ അന്‍വറലിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊബൈലിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു എന്നാണ് കണ്ടെത്തൽ.
മുഹമ്മദ് റിജു എന്നയാളെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. സമാന കുറ്റമാണ് അന്‍വറലിയിലും പോലീസ് ചുമത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
പായിപ്പാട്ടെ ക്യാമ്പിലെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതേസമയം കേരളത്തില്‍ വിവിധ ഭാഷാ തൊഴിലാളികളുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഐ.ജി. എസ്.ശ്രീജിത്തിന് പ്രത്യേക ചുമതല നല്‍കി. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഭക്ഷണം, താമസം എന്നിവയുടെ പേരില്‍ നടക്കുന്ന വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് അന്വേഷണം ചുമതല. കൂടുതല്‍ അറസ്റ്റ് ഉണ്ടാവാന്‍ സാധ്യതുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
Post Your Comments