തിരുവനന്തപുരം : കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം, മരിച്ചയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നു കിട്ടിയതെന്ന് സൂചനകള്‍ ലഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊറോണബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശിക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തതയില്ല. എന്നാല്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചയാള്‍ ആരുമായൊക്കെ ഇടപഴകിയെന്ന കാര്യം മനസിലാക്കാന്‍ പറ്റുന്ന ആരോഗ്യനിലയിലല്ല ആശുപത്രിയില്‍ എത്തിയത്. പങ്കെടുത്ത ചടങ്ങുകളില്‍ സംബന്ധിച്ച ആളുകളോടെല്ലാം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അനാവശ്യ ഭീതിവേണ്ടണ്ടെന്നും മന്ത്രി പറഞ്ഞു.
Read Also :കേരളത്തില്‍ കോവിഡ് ബാധിച്ച് രണ്ടാമത്തെ മരണം
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69-കാരനാണ് ഇന്നലെ മരിച്ചത്. മഞ്ഞുമല കൊച്ചുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം. നേരത്തേ ദുബായില്‍ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാന്‍ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ചുള്ള മരണം രണ്ടായി
Post Your Comments