Latest NewsNewsSports

കോവിഡ് 19 ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ജാവലിന്‍ താരം

ഇന്ത്യയില്‍ കോവിഡ് 19 വൈറസ് ബാധയ്‌ക്കെതിരെ പൊരുതുവാന്‍ പ്രധാനമന്ത്രിയുടെയും ഹരിയാന സര്‍ക്കാരിന്റെ ഫണ്ടിലേക്കും തുക സംഭാവന ചെയ്ത് ജാവലിന്‍ താരം നീരജ് ചോപ്ര. മൂന്ന് ലക്ഷം രൂപയാണ് താരം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം ഹരിയാന സര്‍ക്കാരിന്റെ ദുരുതാശ്വാസ നിധിയിലേക്കുമാണ് നീരജ് ചോപ്ര നല്‍കിയിരിക്കുന്നത്.

നേരത്തെ വിവിധ കായിക താരങ്ങളാണ് ഇത്തരത്തില്‍ സംഭാവന നല്‍കിയിട്ടുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍, കൊഹ്ലി, രോഹിത്, ഗാംഗുലി, രഹാനെ തുടങ്ങി നിരവധി കായിക താരങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഫണ്ടിലേക്കും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും സംഭാവന നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button