ഗാന്ധിനഗര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് ധനസഹായം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ്. 25,000 രൂപയാണ് പ്രധാനമന്ത്രിയുടെ മാതാവ് ഹീര ബെന്‍ നൽകിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയാണ് ഹീര ബെന്‍ നല്‍കുന്നത്. അതേസമയം രാജ്യം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വേണ്ടിയാണ് പി.എം- കെയേഴ്സ് എന്ന ചാരിറ്റബിള്‍ ഫണ്ട് രൂപവത്കരിച്ചത്.
Read also: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക്; ഇന്ന് മാത്രം ലഭിച്ച തുകയുടെ കണക്കുകൾ പുറത്ത്
രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ദലൈ ലാമയും പിഎം കെയേഴ്സിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എത്ര തുകയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
Post Your Comments