സണ്ണി ലിയോണിന്റെ അത്രയും ആത്മസമര്‍പ്പണം മലയാള സിനിമയില്‍ ആര്‍ക്കും ഇല്ലെന്ന അഭിപ്രായവുമായി സംവിധായകന് സന്തോഷ് നായര്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സണ്ണി ഒരു ചിത്രത്തിന് വേണ്ടി സമയപരിധി ഇല്ലാതെ ജോലി ചെയ്യുമെന്നും സന്തോഷ് നായര്‍ പറയുകയുണ്ടായി. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മ്മിച്ച് സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read also: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും
മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.
Post Your Comments