Latest NewsNewsSaudi ArabiaGulf

കോവിഡ്‌ 19 ചികിൽസ, വിദേശികൾക്ക്‌ ഉൾപ്പെടെ സൗജന്യമാക്കി ഗൾഫ് രാജ്യം

റിയാദ് : കോവിഡ്‌ 19 ചികിൽസ പൗരന്മാർക്കും വിദേശികൾക്കും ഉൾപ്പെടെ സൗജന്യമാക്കി സൗദി അറേബ്യ. ചികിൽസ പൂർണമായും സൗജന്യമായി ലഭ്യമാക്കാൻ ഭരണാധികാരി സൽമാൻ രാജാവ്‌ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി തൗഫീഖ അറിയിച്ചു. താമസ സംബന്ധമായ നിയമ ലംഘകർക്കും ചികിത്സ സൗജന്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ള ആർക്കും സ്വകാര്യ- പൊതു ആശുപത്രികളിൽ ചികിൽസ തേടാവുന്നതാണ്. വൈദ്യ സഹായത്തിന്‌ പോകാൻ ആരും മടിക്കരുത് . സൽമാൻ രാജാവിന്റെ പുതിയ ഉത്തരവ് പ്രകാരം പരിശോധന നടത്താനും ശരിയായ പരിചരണം നേടാനും കഴിയുമെന്നും വൈറസ് ബാധിക്കാതിരിക്കാൻ എല്ലാ മുൻകരുതൽ നടപടികളും പാലിക്കേണ്ടതുണ്ടെന്നും അൽ റബീഅ പറഞ്ഞു.

സൗദിയിൽ കഴിഞ്ഞ ദിവസം 154 പേ​ർ​ക്കു​കൂ​ടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,453 ആ​യി ഉയർന്നു. ഇതിൽ 115 പേ​ർ രോഗ വിമുക്തരായി. മ​ക്ക (40), ദ​മ്മാം (34), റി​യാ​ദ് (22), മ​ദീ​ന (22), ജി​ദ്ദ (09), ഹൊ​ഫൂ​ഫ് (06), ഖോ​ബാ​ർ (06), ഖ​ത്തീ​ഫ് (05), താ​യി​ഫ് (02), യാ​മ്പു (01), ബു​റൈ​ദ (01), അ​ൽ​റ​സ് (01), ഖ​മീ​സ് (01), ദ​ഹ്റാ​ൻ (01), സാം​ത (01), ദ​വാ​ദ്മി (01), ത​ബൂ​ക് (01) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വി​ശ്യ തി​രി​ച്ചു​ള്ള വൈറസ് ബാധിതരുടെ എണ്ണം. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ക്ക​യി​ൽ ക​ർ​ഫ്യു സ​മ​യം നീ​ട്ടി മ​ക്ക​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഫ്യു മു​ത​ൽ 24 മ​ണി​ക്കൂ​ർ ആ​യി ഉയർത്തിയിട്ടുണ്ട്.

Also read : കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മതവിശ്വാസം നോക്കാതെ ദഹിപ്പിക്കണം’ : വിവാദ ഉത്തരവ് പിന്‍വലിച്ച്

യുഎഇയിൽ രണ്ടു പേർ കൊവിഡ് 19 വൈറസ് ബാധയേറ്റു മരണപ്പെട്ടു. മരിച്ചവരിൽ ഒരാൾ 48 വയസുള്ള അറബ് പൗരനാണ്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവുമുണ്ടായിരുന്നു. രണ്ടാമത്തെയാള്‍ 42 കാരിയായ ഏഷ്യൻ സ്ത്രീയാണ്. ഇവര്‍ക്കും ഹൃദ്രോഗമുണ്ടായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. 41 പുതിയകേസുകൾ കൂടി സ്ഥിരീകരിച്ചു മൂന്ന് രോഗികൾ കൂടി രോഗത്തിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button