KeralaLatest NewsNews

തിരുവനന്തപുരത്ത് കൊറോണ ബാധിച്ച്‌ മരിച്ചയാളുടെ മകൾ കെഎസ്ആര്‍ടിസി കണ്ടക്ടർ; ജോലി ചെയ്‌തിരുന്നത്‌ തിരക്കുള്ള റൂട്ടിൽ; നിർണായകമായി പരിശോധനാഫലം

തിരുവനന്തപുരം: കൊറോണ ബാധിച്ച്‌ മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന്റെ മകൾ ജോലി നോക്കിയിരുന്നത് കെഎസ്ആര്‍ടിസി കണ്ടക്ടറായി. കിഴക്കേക്കോട്ടയില്‍ നിന്നും ചാക്ക ബൈപാസ് ഇന്‍ഫോസിസ് – ടെക്നോപാര്‍ക്ക് – കഴക്കൂട്ടം – വെട്ടു റോഡ് – പോത്തന്‍കോട് – വെഞ്ഞാറമൂട് ആണ് ഇവര്‍ ഡ്യൂട്ടി നോക്കിയ ബസിന്റെ റൂട്ട്. ലോ ഫ്ളോര്‍ ബസായിരുന്നു ഇത്. ഈ മാസം 17,19 തീയതികളിലാണ് ഇവർ അവസാനമായി കെ.എസ്.ആര്‍.ടി.സി വികാസ്ഭവന്‍ ഡിപ്പോയിലെ കണ്ടക്ടറായി ജോലി നോക്കിയത്. രണ്ട് ദിവസവും ഡബിള്‍ ഡ്യൂട്ടി ആയിരുന്നു നോക്കിയത്.

Read also: സാമ്പത്തിക പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നവരെ ഈയവസരത്തില്‍ ദ്രോഹിക്കുന്നത് ശരിയല്ല: ജീവനക്കാരെ കറവപ്പശുക്കളായി കണ്ട് പിഴിയരുതെന്ന് വി മുരളീധരന്‍

മകളും അബ്ദുള്‍ അസീസും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പരിശോധനയ്ക്കായി മകളുടെ സ്രവം ആരോഗ്യവകുപ്പ് 29ന് എടുത്തിരുന്നു. ജോലി ചെയ്‌തിരുന്നത്‌ തിരക്കുള്ള റൂട്ടിൽ ആയതിനാല്‍ തന്നെ ഇവരുടെ പരിശോധനാഫലം ആശങ്കയോടെയാണ് അധികൃതര്‍ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button