KeralaLatest NewsNews

പോത്തന്‍കോട്ട് സമൂഹ്യവ്യാപനം സംഭവിച്ചോ? പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നാണ് കേരളത്തിലെ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചത്. അതേസമയം, പോത്തന്‍കോട്ട് സമൂഹ്യവ്യാപനത്തിന്റെ സാദ്ധ്യത ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി.

മരിച്ച അബ്ദുള്‍ അസീസ് ഗള്‍ഫില്‍നിന്നെത്തിയ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നാണോ രോഗം പകര്‍ന്നത് എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ പൂര്‍ണ വ്യക്തത കൈവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്.

ALSO READ: രാജ്യം കോവിഡിനെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

അതിനാല്‍ എന്തെങ്കിലും സംശയം തോന്നുന്നവര്‍ നിരീക്ഷണത്തില്‍ തുടരണം. അസ്വസ്ഥതകള്‍ എന്തെങ്കിലും തോന്നുന്നവര്‍ പരിശോധനകള്‍ക്ക് വിധേയരാവണം. പേടിക്കേണ്ടതില്ലെന്നും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button