മുംബൈ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് മുഖ്യ മന്ത്രി ഉദ്ദവ് താക്കറെ. സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് അറുപത് ശതമാനം വെട്ടിക്കുറയ്ക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉദ്ദവ്താക്കറെയും മറ്റ് യൂണിയന്‍ നേതാക്കളും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എ, എംഎല്‍സിമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരുടെ ഉള്‍പ്പെടെയുള്ള മാര്‍ച്ച് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലാസ് 1,ക്ലാസ് 2 ജീവനക്കാരുടെ 50 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കും.
മുമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി തെലുങ്കാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെന്‍ഷനും വെട്ടിക്കുറച്ചു. ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
Post Your Comments