
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന്റെ സംഘടാകര്‍ക്കെതിരെ കേസെടുത്തു. മൗലാന സാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസെടുത്തത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനാണ് കേസ്. മര്‍ക്കസ് മേധാവി മൗലാന സാദിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിലക്ക് ലംഘിച്ച് നടത്തിയ മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.എപ്പിഡമിക് ഡിസീസ് ആക്ടിന്റെ 269, 270, 271 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 120 ബി പ്രകാരവും കേസെടുത്തിട്ടുണ്ട്.കേരളത്തില്‍ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പേര് പങ്കെടുത്ത തബ്ലീഗ് സമ്മേളനത്തില്‍ 824 വിദേശികളും പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിദേശികള്‍ വിസാ ചട്ടം ലംഘിച്ചുവെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുക, ആരാധനാലയങ്ങളിലോ പരിസര പ്രദേശങ്ങളിലോ പ്രസംഗിക്കുക, മതവുമായി ബന്ധപ്പെട്ട ശബ്ദ-ദൃശ്യ അവതരണം നടത്തുകയോ, ലഘുലേഖകള്‍ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം വിസ അനുവദിക്കുന്നത്. എന്നാല്‍ തൗഹീദ് ജമാ അത്ത് ഏഷ്യന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെല്ലാം ഈ വിസാ ചട്ടം ലംഘിച്ചു.
ടൂറിസ്റ്റ് വിസയിലാണ് ഭൂരിഭാഗം പേരും ഇന്ത്യയില്‍ എത്തിയത്. ഇവരെ ആഭ്യന്തര മന്ത്രാലയം വിലക്കിയേക്കുമെന്നും സൂചനയുണ്ട്.ഇതിന് പുറമേ മതസമ്മേളനം നടത്തിയ കേസിന്റെ അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്. നിലവില്‍ കേസ് അന്വേഷണ ചുമതല ഡല്‍ഹി പോലീസിനാണ്.
കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച മത സമ്മേളനം വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏഴ് പേര് രോഗ ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട് തെലങ്കാനയില്‍ ആറ് പേരും കര്‍ണ്ണാടകയില്‍ ഒരാളുമാണ് മരിച്ചത്. മാര്‍ച്ച് 13 മുതല്‍ 115 വരെയായിരുന്നു സമ്മേളനം. സമ്മേളനത്തില്‍ വിദേശ പൗരന്മാരും പങ്കെടുത്തതായും സൂചനയുണ്ട്.
Post Your Comments