തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കടയുടമകളുടെ അനുബന്ധ ജോലികള്‍ തടയരുതെന്ന് കർശന നിർദേശവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കാസര്‍കോട് ഒഴികെയുള്ള സ്ഥലങ്ങളില്‍ അടച്ചുപൂട്ടലിന്റെ പരിധിയില്‍ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാൽ, അതിനു മുന്നോടിയായി കട വൃത്തിയാക്കാനും മറ്റുമായി ജീവനക്കാര്‍ ഏഴിനു മുമ്ബ് തന്നെ എത്താറുണ്ട്. അതുപോലെതന്നെ, വൈകീട്ട് അഞ്ചിനു കടകള്‍ അടച്ച ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തല്‍, സൂക്ഷിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള അനുബന്ധജോലികളും ചെയ്തു വരുന്നുണ്ട്.
ALSO READ: ലോക്ക് ഡൗൺ: ഷീ ലോഡ്ജിലെത്തിയ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഇത്തരം ജോലികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇത്തരം ജോലികള്‍ പലയിടത്തും പോലിസ് തടയുന്നതായി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ദേശം.
Post Your Comments