തൃശ്ശൂർ: ലോക്ക് ഡൗൺ സമയത്ത് തൃശൂരിൽ ഷീ ലോഡ്ജിലെത്തിയ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു. ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ അസം സ്വദേശിനിയെ രക്ഷിച്ചത് പൊലീസുകാര്‍ ആണ്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് പെൺകുട്ടിയെ രക്ഷിച്ചത്. ആംബുലൻസ് വരാൻ വൈകുമെന്ന് കണ്ടപ്പോൾ പൊലീസ് ജീപ്പിൽ തന്നെ ആശുപത്രിയിലുമെത്തിച്ചു.
ഷിബു ജോർജ്, സിപിഒ കെഎസ് സുജിത് എന്നിവരാണ് സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം വൈകുമെന്ന് മനസിലാക്കിയപ്പോൾ ലോഡ്ജ് ജീവനക്കാരിയായ ഗീതയെയും കൂട്ടി പെൺകുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയാണുണ്ടായത്. പൊലീസ് കുട്ടിയെ നേരത്തിന് ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ അപകടമെന്നും കൂടാതെ തന്നെ കുട്ടിയെ രക്ഷിക്കാനായി.
Post Your Comments