KeralaLatest NewsNews

വിദേശത്ത് നിന്നും വന്നവരെ ‘കൊറോണാ..കൊറോണാ..’ എന്നും വിളിച്ച്‌ കളിയാക്കുന്നു; ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായെന്ന് സന്തോഷ് പണ്ഡിറ്റ്

ഒരു കൊറോണ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായെന്ന് സന്തോഷ് പണ്ഡിറ്റ്. കൊറോണാ വന്നത് മുതല്‍ പലര്‍ക്കും പ്രവാസികള്‍ എന്നു കേള്‍ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. പ്രവാസികള്‍ ജീവന്‍ ഹോമിച്ച്‌ നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളര്‍ച്ചയും, വിജയവും നമ്പർ വൺ സ്ഥാനവുമെന്നും പണ്ഡിറ്റ് കൂട്ടിച്ചേർക്കുന്നു.

Read also: കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ അതിര്‍ത്തിയില്‍ ആക്രമണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം

കൊറോണാ വന്നത് മുതല്‍ പലര്‍ക്കും പ്രവാസികള്‍ എന്നു കേള്‍ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാര്‍ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവന്‍ പുരോഗതിയും ഉണ്ടായത്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച്‌ നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളര്‍ച്ചയും, വിജയവും നമ്ബര്‍ വണ്‍ സ്ഥാനവും.

കേരളത്തില്‍ പ്രളയം വരുമ്ബോഴും ചിലര്‍ക്ക് വലിയ രോഗം വരുമ്ബോഴും ഈ പ്രവാസികള്‍ എത്രയോ തുക എത്രയോ പേര്‍ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള്‍ ചെയ്ത അത്രയും ചാരിറ്റി കേരളത്തില്‍ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികള്‍ കത്തിച്ച്‌ നിര്‍മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയര്‍പ്പില്‍ നിന്നാണ്. അവരുടെ വിയര്‍പ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടില്‍ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട. ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ? നിലവില്‍ വിദേശത്ത് നിന്നും വന്നവരെ ‘കൊറോണാ..കൊറോണാ..’ എന്നും വിളിച്ച്‌ കളിയാക്കുന്നു ചിലര്‍..കഷ്ടം..

(വാല്‍കഷ്ണം. പ്രവാസികളാണ് നാടിന്റെ ഉയര്‍ച്ചക്ക് കാരണം.പ്രവാസികള്‍ പടുത്തുയര്‍ത്തിയതാണ് ഈ നമ്ബര്‍ വണ്‍ കേരളം.പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓര്‍ത്തോ.)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സംസ്‌കാരിക നായകന്‍മാര്‍ക്ക് അര പണ്ഡിറ്റ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button