ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ഗൗബ. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല. ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലും മറ്റും ചൈനയിലേത് പോലെ ഇന്ത്യയും കൂടുതല്‍ ദിവസത്തേക്ക് ലോക്ക് ഡൗണ്‍ നീക്കിയേക്കും എന്ന തരത്തില്‍ വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി രാജീവ് ഗൗബ രംഗത്തു വന്നിരിക്കുന്നത്.
അതേസമയം ലോക്ക് ഡൗണിലും ചരക്കുഗതാഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ ഒരു തരത്തിലും സഞ്ചരിക്കാന്‍ അനുവദിക്കരുതെന്നും അവര്‍ക്കുള്ള ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു
Post Your Comments