Latest NewsKeralaNews

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ബാങ്കുകളില്‍ വന്‍ തിരക്ക് : രൂക്ഷമായ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ബാങ്കുകളില്‍ വന്‍ തിരക്ക് . രൂക്ഷമായ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്.  പെന്‍ഷന്‍ വാങ്ങാനാണ് ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുടെ വന്‍നിരയാണ് ബാങ്കുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.സ്ഥിതിഗതികള്‍ ഈരീതിയില്‍ തുടരുകയാണെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തിവെയ്ക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Read Also : സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം : വിതരണം ഏപ്രില്‍ ഒന്ന് മുതല്

ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ട് മാസത്തെ പെന്‍ഷനുകളാണ് ബാങ്കുകളില്‍ എത്തിയിരിക്കുന്നത്. ഇതുവാങ്ങാനാണ് ബാങ്കുകളുടെ മുന്നില്‍ പ്രായമായവര്‍ ഉള്‍പ്പെടെയുളളവര്‍ തടിച്ചുകൂടിയിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്‌ബോഴാണ് ജനം ബാങ്കുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയത്.
ജനം സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ബാങ്ക് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്ന് തോമസ് ഐസക് പറഞ്ഞു. പെന്‍ഷന്‍കാരും സാമൂഹിക അകലം പാലിക്കാന്‍ ബാധ്യസ്ഥരാണ്. സ്ഥിതിഗതികള്‍ ഈനിലയില്‍ തുടര്‍ന്നാണ് പെന്‍ഷന്‍ വിതരണം നിര്‍ത്തിവെയ്ക്കേണ്ടി വരും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button