തിരുവനന്തപുരം: സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം . വിതരണം ഏപ്രില്‍ ഒന്ന് മുതലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. റേഷന്‍ കടകള്‍ വഴിയാണ് സംസ്ഥാനത്ത് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക. 1600ഔട്ട്‌ലെറ്റുകള്‍ വഴി 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന് വേണ്ട ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വേണ്ടുന്ന ധാന്യം സംഭരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായാരിക്കും പൊതുവിതരണ കേന്ദ്രങ്ങളിലെ റേഷന്‍ വിതരണം എന്നും മന്ത്രി പറഞ്ഞു. അഞ്ച് പേര്‍ മാത്രമേ റേഷന്‍ കടക്ക് മുന്‍പില്‍ ഉണ്ടാകാന്‍ പാടുള്ളു. ഇവര്‍ ശാരീരിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. റേഷന്‍വാങ്ങാന്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments