Latest NewsKeralaNews

സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ കൊറിയര്‍-പാഴ്‌സല്‍ സര്‍വീസുകള്‍ : സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തെ കൊറിയര്‍, പാര്‍സല്‍ സര്‍വീസുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ചരക്കുനീക്കം സുഗമമാക്കാന്‍ അന്‍പതിനായിരം വെഹിക്കിള്‍ പാസുകള്‍ കളക്ടര്‍മാര്‍ക്ക് അച്ചടിച്ച് നല്‍കി.

Read Also : അവശ്യവസ്തുക്കള്‍ ,അല്ലാത്തവ എന്നീ വേര്‍തിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രാനുമതി : ചരക്ക് നീക്കം തടസപ്പെടുത്തിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഓണ്‍ലൈനായും ചരക്കുലോറി ഉടമകള്‍ക്ക് പാസ് എടുക്കാം. അവശ്യസാധനങ്ങള്‍ അല്ലാത്ത ഉല്‍പ്പനങ്ങള്‍ക്കും തടസ്സമില്ലാതെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്. വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്ബര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്ബര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്റെ ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്റെ മൊബൈല്‍ നമ്ബറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രവേളയില്‍ പൊലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button