മലപ്പുറം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നിലമ്പൂരില്‍ നിന്ന് പ്രത്യേക ട്രെയിന്‍ എര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. യൂത്ത് കോണ്‍ഗ്രസ് മുന്‍ എടവണ്ണ മണ്ഡലം സെക്രട്ടറി അലീഷ് ഷാക്കിര്‍ ആണ് അറസ്റ്റിലായത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന മലപ്പുറത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത് വിവാദമായിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്തുമെന്ന ഭയംമൂലം പോലീസ് ഇവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. പുറത്തിറങ്ങുന്നവരെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ട്.
Post Your Comments