കൊച്ചി : രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തര സ്ഥിതിയില്‍ സാധാരണക്കാരായ അക്കൗണ്ട് ഉടമകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ സൗക്യമൊരുക്കണമെന്ന് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട് വായ്പ, കാര്‍ വായ്പ തുടങ്ങി എല്ലാവിധ വ്യക്തിഗത വായ്പകള്‍ക്കും മൂന്ന് മാസത്തെ അവധി നല്‍കിയിട്ടുണ്ട്.
എല്ലാ ബാങ്കുകളുടേയും ശാഖകള്‍ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ തുറന്നു പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ചെക്കുകളുടെ ക്ലിയറിംഗ്, പണമടയ്ക്കല്‍ സേവനങ്ങള്‍, സര്‍ക്കാര്‍ ഇടപാടുകള്‍ എന്നിവ ഈ സമയത്ത് നടത്താം. പണം അയ്കുന്നതിനും പിന്‍വലിയ്്ക്കുന്നതിനും ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments